ഉത്തരാഖണ്ഡ് വികസനത്തിന് കോടികള്‍ അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍

June 14, 2023
34
Views

ഉത്തരാഖണ്ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളുടെ തുക അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇത്തവണ 1,322 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളുടെ തുക അനുവദിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇത്തവണ 1,322 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

ഉത്തരാഖണ്ഡിനായി കോടികള്‍ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി നന്ദി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ഈ തുക സഹായകമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്തരാഖണ്ഡിന്റെ വ്യോമഗതാഗതം ശക്തിപ്പെടുത്തുന്നതിനുള്ള വികസന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരാഖണ്ഡിന് ഇത്തവണ എയ്റോഡ്രോം ലൈസൻസ് നല്‍കിയിട്ടുണ്ട്. ഇത് അനുവദിച്ചതില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. പിത്തോരഗഡിലെ നൈനി സൈനി വിമാനത്താവളത്തിനായാണ് എയ്റോഡ്രോം ലൈസൻസ് അനുവദിച്ചത്. ഈ ലൈസൻസ് ഡിജിസിഎ ഉത്തരാഖണ്ഡിലെ സിവില്‍ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് കൈമാറി. എയ്റോഡ്രോം ലൈസൻസ് ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും ഇനി മുതല്‍ ലാൻഡിംഗ്, ടേക്ക്- ഓഫ് സൗകര്യങ്ങള്‍ ലഭ്യമാകുന്നതാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *