കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തം പൂര്‍ണമായും കെടുത്തി.
കൊല്‍ക്കത്ത: കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തം പൂര്‍ണമായും കെടുത്തി.
ആളപായമില്ല. വിമാന സര്‍വീസുകളെല്ലാം സാധാരണ നിലയിലായി. സെക്യൂരിറ്റി ചെക് ഇൻ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു. ബുധനാഴ്ച രാത്രി ഒമ്ബതേകാലോടെയാണ് സംഭവം.
ഫയര്‍ഫോഴ്സും മറ്റ് ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 9.12ഓടെ ചെക്ക് ഇൻ ഏരിയയില്‍ പുകയും തീയും ഉണ്ടായെന്നും 9.40ഓടു കൂടി തീ പൂര്‍ണമായി അണച്ചെന്നും ആളുകളെ ഒഴിപ്പിച്ചെന്നും വിമാനത്താവളം അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു. 10.15ഓടെ ചെക് ഇൻ പുന:സ്ഥാപിച്ചെന്നും അധികൃതര്‍ പറഞ്ഞു. തീപിടിത്തം വിമാന സര്‍വീസിനെ കാര്യമായി ബാധിച്ചില്ല. അപകടം നടക്കുമ്ബോള്‍ റണ്‍വേയിലടക്കം നിയന്ത്രണങ്ങളുണ്ടായി.