ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ ഏറെയാണ്.
ധാരാളം ആന്റി ഓക്സിഡന്റുകളും, വിറ്റാമിനും, മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ ഏറെയാണ്.
ജിഞ്ചറോളുകള്‍ എന്നറിയപ്പെടുന്ന പ്രധാന ഫൈറ്റോ ന്യൂട്രിയന്റുകള്‍ ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മൈക്രോബയോമിനെ പിന്തുണയ്ക്കാൻ സഹായിക്കും.
2017-ലെ ഒരു പഠനത്തില്‍ ഇഞ്ചി ദിവസവും കഴിക്കുന്നവരില്‍ രക്താതിമര്‍ദ്ദത്തിനുള്ള സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. പൊണ്ണത്തടിയില്‍ ഇഞ്ചി നല്ല സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി ശരീരത്തെ ബാക്ടീരിയ, വൈറല്‍ അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു. അതിനാല്‍ പതിവായി ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ ഇഞ്ചി ചായയായി കുടിക്കുന്നതോ ആരോഗ്യത്തിന് സഹായകമാണ്.
അല്‍ഷിമേഴ്സിനെ പ്രതിരോധിക്കാനും ഇഞ്ചി ചായ നല്ലതാണ്. രക്ത ചക്രമണം വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി ചായ വളരെ നല്ലതാണ്. യാത്രയ്ക്ക് മുമ്ബ് ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ഓക്കാനം, ഛര്‍ദ്ദി എന്നിവ തടയാൻ സഹായിക്കും.
ഇഞ്ചി കഴിക്കുന്നത് ഹൃദ്രോഗത്തില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, ടൈപ്പ് 2 പ്രമേഹവും പൊണ്ണത്തടിയും ഉള്ളവരില്‍ ഇൻസുലിൻ അളവ്, ഹീമോഗ്ലോബിൻ A1C, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ കുറയ്ക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ ഇഞ്ചി സഹായിക്കും.
ഇഞ്ചി ചായ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…
വേണ്ട ചേരുവകള്‍…
ഇഞ്ചി ചെറുതായി മുറിച്ചത് 1 കഷ്ണം
വെള്ളം 1 ഗ്ലാസ്
നാരങ്ങ നീര് 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം…
ആദ്യം ഇഞ്ചി മുറിച്ചത് വെളളത്തിലിട്ട് തിളപ്പിക്കുക. ഏഴോ എട്ടോ മിനുട്ട് ചെറിയ തീയില്‍ തിളപ്പിക്കുക. ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കുക. തീ ഓഫ് ചെയ്തശേഷം ചൂട് കുറയുമ്ബോള്‍ തേൻ ചേര്‍ത്ത് കുടിക്കുക.