കര്‍ണാടകയുടെ നന്ദിനി പാല്‍ കേരളത്തില്‍; മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറവ്; ആശങ്കയില്‍ മില്‍മ

June 16, 2023
28
Views

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല്‍ ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്പന തുടങ്ങി.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനി പാല്‍ ഉല്‍പന്നങ്ങള്‍ കേരളത്തില്‍ വില്പന തുടങ്ങി. മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാല്‍ കേരളത്തില്‍ വില്‍ക്കുന്നത്.

സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളില്‍ നന്ദിനി പാല്‍ എത്തിത്തുടങ്ങിയതോടെ വില്‍പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മില്‍മ.

നന്ദിനി പാല്‍ സംസ്ഥാനത്ത് വില്‍ക്കുന്നതിനെതിരെ മില്‍മ രംഗത്തെത്തിയിട്ടുണ്ട്. പാല്‍ ഒഴികെയുള്ള ഉത്‌പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കുന്നത് മില്‍മ എതിര്‍ക്കില്ല. എന്നാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ദോഷമാകുന്നതില്‍ നിന്ന് നന്ദിനി പിൻമാറണമെന്നാണ് മില്‍മയുടെ ആവശ്യം. മില്‍മയുടെ എതിര്‍പ്പ് വകവയ്‌ക്കാതെയാണ് നന്ദിനി പാലിന്റെ ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് തുറന്നത്.

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും തിരൂരിലും എറണാകുളം ജില്ലയിലെ കൊച്ചിയിലും പത്തനംതിട്ട ജില്ലയിലെ പന്തളത്തുമാണ് നന്ദിനി ഔട്ട്ലെറ്റുകള്‍ തുറന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *