5 ദിവസം തുടര്‍ച്ചയായി നൃത്തം ചെയ്തു; ലോക റെക്കോര്‍ഡ് നേടി 16 വയസുകാരി

June 17, 2023
45
Views

“അഞ്ച് ദിവസം തുടര്‍ച്ചയായി” നൃത്തം ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനാറു വയസുകാരി.

“അഞ്ച് ദിവസം തുടര്‍ച്ചയായി” നൃത്തം ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനാറു വയസുകാരി.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് അനുസരിച്ച്‌, “127 മണിക്കൂര്‍ കൊണ്ട് ഒരു വ്യക്തിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡാൻസ് മാരത്തണ്‍ എന്ന റെക്കോര്‍ഡ് ശ്രുതി സുധീര്‍ ജഗ്താപ് സ്വന്തമാക്കിയത്. നേരത്തെ ഈ റെക്കോര്‍ഡ് നേപ്പാളിലെ നര്‍ത്തകി ബന്ദനയുടെ പേരിലാണ്. 126 മണിക്കൂര്‍ ആയിരുന്നു നൃത്തത്തിന്റെ ദൈര്‍ഘ്യം. 2018 ലാണ് ഇത് സ്വന്തമാക്കിയത്.

പ്രകടനത്തെ വിവരിച്ചുകൊണ്ട് ജിഡബ്ല്യുആര്‍ ഒഫീഷ്യല്‍ സ്വപ്‌നില്‍ ദംഗരികര്‍ പറഞ്ഞതിങ്ങനെ: “ശ്രുതിയുടെ ഡാൻസ് മാരത്തണ്‍ അവളുടെ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്. അവള്‍ വളരെ ക്ഷീണിതയായ നിമിഷങ്ങളുണ്ടായിരുന്നു. പക്ഷേ മാതാപിതാക്കള്‍ എപ്പോഴും അരികിലുണ്ടായിരുന്നു. അവളെ ഫ്രഷ് ആയി നിലനിര്‍ത്താൻ അവളുടെ മുഖത്ത് വെള്ളം തളിച്ചു,” സ്വപ്നില്‍ പറഞ്ഞു. “മൊത്തത്തില്‍ വളരെ ശ്രദ്ധേയമായ പ്രകടനമാണ് ശ്രുതി കാഴ്ച്ചവെച്ചത്.”

മെയ് 29 ന് രാവിലെ ആരംഭിച്ച നൃത്തം ജൂണ്‍ 3 ഉച്ചവരെ തുടര്‍ന്നു. അതിനുശേഷം ഒരു ദിവസം മുഴുവൻ ശ്രുതി ഉറങ്ങി. “ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നതിന് ഏതെങ്കിലും അംഗീകൃത നൃത്ത ശൈലി മതിയായ നിലവാരത്തില്‍ അവതരിപ്പിക്കണം, നിര്‍ത്താതെ പാട്ടിനൊപ്പം ചുവടുകള്‍ വെക്കണം. ശ്രുതി കഥക് നൃത്ത ശൈലിയാണ് അവതരിപ്പിച്ചത്. ഇന്ത്യൻ ക്ലാസിക്കല്‍ നൃത്തത്തിന്റെ എട്ട് പ്രധാന രൂപങ്ങളില്‍ ഒന്നാണിത്.” നിയമങ്ങള്‍ വിശദീകരിച്ചുകൊണ്ട് റെക്കോര്‍ഡ് കീപ്പിംഗ് ഓര്‍ഗനൈസേഷൻ പറഞ്ഞു,

15 മാസത്തോളം ശ്രുതി ഈ റെക്കോര്‍ഡ് നേട്ടത്തിനായി പരിശ്രമിച്ചു. മുത്തച്ഛൻ ബബൻ മാനെ ഇതിനായി ‘യോഗിക ഉറക്കം’ എന്നും അറിയപ്പെടുന്ന യോഗ നിദ്ര പഠിപ്പിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *