ബിഎസ്എൻഎല്‍ മുൻ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.
ബിഎസ്എൻഎല്‍ മുൻ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ.ബിഎസ്എൻഎല്‍ അസം സര്‍ക്കിളിലെ മുൻ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ജോര്‍ഹട്ട്, സിബ്സാഗര്‍, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ ചീഫ് അക്കൗണ്ട്സ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആറില്‍ ഒരു സ്വകാര്യ വ്യക്തിയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു കരാറുകാരനുമായി ചേര്‍ന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.പ്രതികളുമായി ബന്ധപ്പെട്ട 25 സ്ഥലങ്ങളില്‍ സിബിഐ സംഘം വെള്ളിയാഴ്ച പരിശോധന നടത്തി.നാഷണല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് കേബിളുകള്‍ സ്ഥാപിക്കുന്നതിന് കിലോമീറ്ററിന് 90,000 രൂപ നിരക്കില്‍ ഓപ്പണ്‍ ട്രെഞ്ചിംഗ് രീതിയിലൂടെ കരാറുകാരന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്ന് സിബിഐ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥകളില്‍ കൃത്രിമം കാണിച്ച് ബിഎസ്എൻഎല്ലിന് 22 കോടിയോളം രൂപ നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം, അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ഹരിയാന എന്നിവിടങ്ങളിലെ പ്രതികളുടെ ഓഫീസുകളും വസതികളും ഉള്‍പ്പെടെ 25 സ്ഥലങ്ങളില്‍ സിബിഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.