സംസ്ഥാനത്തെ പൊലീസ് സേനയുടെ കരുത്ത് കൂട്ടാൻ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് 1884 പേര് കൂടി.
തിരുവനന്തപുരം
സംസ്ഥാനത്തെ പൊലീസ് സേനയുടെ കരുത്ത് കൂട്ടാൻ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് 1884 പേര് കൂടി.
ഏഴ് ബറ്റാലിയനിലായി 1624 പുരുഷൻമാര്ക്കും 260 വനിതകള്‍ക്കുമാണ് നിയമനശുപാര്‍ശ അയച്ചത്.
കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കിയത് മലപ്പുറം എംഎസ്പിയിലാണ്-, 373. ഇതോടെ ഈ മാസംവരെ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലെല്ലാം നിയമനശുപാര്‍ശ അയച്ചതായി പിഎസ്സി അധികൃതര്‍ അറിയിച്ചു. സാമ്ബത്തികപ്രതിസന്ധി കാരണം സിപിഒ നിയമനം നടക്കുന്നില്ലെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജ പ്രചാരണം നടത്തിയിരുന്നു. സിപിഒ തസ്തികയുടെ 13,975 പേരുള്ള റാങ്ക് പട്ടിക മാര്‍ച്ചിലാണ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3035 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒരു വര്‍ഷമാണ് കാലാവധി.