ശക്തൻ മത്സ്യമാര്‍ക്കറ്റില്‍ പുലര്‍ച്ചെ ഒന്നിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന.
തൃശൂര്‍: ശക്തൻ മത്സ്യമാര്‍ക്കറ്റില്‍ പുലര്‍ച്ചെ ഒന്നിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന.
ഭക്ഷ്യയോഗ്യമല്ലാത്ത പത്തു കിലോഗ്രാം ചാള, 15 കിലോഗ്രാം ചൂര എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബ് സഹിതമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ മത്സ്യങ്ങള്‍ ഇറക്കുന്പോള്തന്നെ അമോണിയ, ഫോര്‍മാലിൻ തുടങ്ങിയവ ചേര്‍ത്തിട്ടുണ്ടോയെന്നറിയാൻ സ്ട്രിപ് ടെസ്റ്റ് നടത്തി.
ഇവയുടെ സാന്നിധ്യം കണ്ടെത്തിയില്ല. മത്സ്യത്തിന്റെ ഏഴു സാമ്ബിളുകള്‍ ശേഖരിച്ചു കൂടുതല്‍ പരിശോധനയ്ക്കായി മൊബൈല്‍ ഫുഡ് സേഫ്റ്റി ലാബിനു കൈമാറി. തൃശൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ. രേഖമോഹൻ, ഒല്ലൂര്‍ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ആര്. രേഷ്മ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്കി. സി. ഉണ്ണികൃഷ്ണൻ, മൊബൈല്‍ ഫുഡ്സേഫ്റ്റി ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ് സുമേഷ്, നിസാര്‍ എന്നിവരും പങ്കെടുത്തു.