ഡിസ്‌കവറി ചാനലിലെ ഫ്‌ളൈയിങ് വൈല്‍ഡ് അലാസ്‌ക എന്ന പരമ്ബരയിലൂടെ ശ്രദ്ധേയനായ പൈലറ്റ് ജിം ട്വിറ്റോ വിമാനം തകര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്.
ഡിസ്‌കവറി ചാനലിലെ ഫ്‌ളൈയിങ് വൈല്‍ഡ് അലാസ്‌ക എന്ന പരമ്ബരയിലൂടെ ശ്രദ്ധേയനായ പൈലറ്റ് ജിം ട്വിറ്റോ വിമാനം തകര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്.
68 വയസായിരുന്നു. യുഎസിലെ ഐഡഹോയില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ദുഷ്‌കരമായ മേഖലകളിലൂടെ ചെറുവിമാനങ്ങള്‍ പറത്തുന്നതില്‍ വിദഗ്ധനായിരുന്നു ജിം ട്വിറ്റോ. അദ്ദേഹത്തിനൊപ്പം വിമനാത്തിലുണ്ടായിരുന്ന സുഹൃത്ത് ഷെയ്ന്‍ റെയ്‌നോള്‍ഡ്‌സും മരിച്ചു. ജിമ്മിന്റെ ഉടമസ്ഥതയിലുള്ള വിമാനമായിരുന്നു.
2011- 2012 കാലഘട്ടത്തിലാണ് മൂന്ന് സീസണുകളുള്ള ഫ്‌ളൈയിങ് വൈല്‍ഡ് അലാസ്‌ക സീരീസ് പുറത്തുവരുന്നത്. ട്വിറ്റോയും ഭാര്യയും മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് നടത്തിയിരുന്ന റീജ്യണല്‍ എയര്‍ലൈന്‍ സര്‍വീസിനെക്കുറിച്ചാണ് ഇതില്‍ പറഞ്ഞിരുന്നത്. ഇറ അലാസ്‌ക എന്നായിരുന്ന വിമനാക്കമ്ബനിയുടെ പേര്. പിന്നീട് റവന്‍ എയര്‍ ഗ്രൂപ്പ് എന്നായി.