കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 3,500 വിനോദസഞ്ചാരികള്‍ സിക്കിമില്‍ കുടുങ്ങിയതായി ഇന്ത്യൻ സൈന്യം
ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 3,500 വിനോദസഞ്ചാരികള്‍ സിക്കിമില്‍ കുടുങ്ങിയതായി ഇന്ത്യൻ സൈന്യം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
വടക്കൻ സിക്കിമിലെ ചോംഗ്താംഗ് മേഖലയിലെ ഒരു പാലം മഴയില്‍ തകര്‍ന്നുവീണു. ശനിയാഴ്ച ഉച്ചവരെയുള്ള സമയത്തിനുള്ളില്‍ 2,000 പേരെ രക്ഷപ്പെടുത്തിയതായും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍റെയും ത്രിശക്തി കോറിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഗുവാഹത്തിയിലെ പ്രതിരോധ പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര റാവത്ത് പറഞ്ഞു.
കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്‍ക്കായി താല്‍ക്കാലിക ക്യാമ്ബുകള്‍ ഒരുക്കിയിട്ടുണ്ട്. ഗതാഗത തടസം നീക്കുന്നത് വരെ ഇവരെ ഇവിടങ്ങളില്‍ സുരക്ഷിതമായി പാര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ക്ക് വേണ്ട ഭക്ഷണവും താമസ സൗകര്യവും വൈദ്യസഹായവും നല്‍കി വരുന്നതായും അധികൃതര്‍ വ്യക്തമാക്കി