ഗാന്ധി പുരസ്‌കാരം ഗീത പ്രസ്സിന്; ഗോഡ്‌സെക്കും സവര്‍ക്കറിനും നല്‍കുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ്

June 19, 2023
45
Views

2021 ഗാന്ധി സമാധാന പുരസ്‌കാരം ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ആസ്ഥാനമായ ഗീത പ്രസ്സിന്.

ന്യൂഡല്‍ഹി: 2021 ഗാന്ധി സമാധാന പുരസ്‌കാരം ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍ ആസ്ഥാനമായ ഗീത പ്രസ്സിന്. ഞായറാഴ്ചയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപനം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നല്‍കാനുള്ള തീരുമാനമെടുത്തത്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ വിമര്‍ശിക്കുകയും അവാര്‍ഡിനായി ഗീത പ്രസ് തെരഞ്ഞെടുത്തത് ‘പരിഹാസ്യ’മായ നടപടിയെന്നെ അഭിപ്രായപ്പെട്ടു.

ഹിന്ദുത്വ നേതാവായ വി ഡി സവര്‍ക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയ്ക്കും അവാര്‍ഡ് നല്‍കുന്നതിന് തുല്യമാണ് ഗീതീ പ്രസിന് പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനായ അക്ഷയ മുകുള്‍ രചിച്ച ഗീതാ പ്രസിന്റെ ചരിത്രം പറയുന്ന പുസ്തകത്തെയും അദ്ദേഹം പരാമര്‍ശിച്ചു.

മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ 1995ലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കുന്നത്. ഒരുകോടി രൂപയാണ് സമ്മാനത്തുക. ഗീതാ പ്രസ് ഈ വര്‍ഷമാണ് ശതാബ്ദി ആഘോഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഗീതാ പ്രസ്‌കഴിഞ്ഞ 100 വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം നടത്തിയെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഗൊരഖ്പുരാണ് ഗീതാ പ്രസിന്റെ ആസ്ഥാനം. 16.21 കോടി ഭഗവദ്ഗീത ഉള്‍പ്പെടെ 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച 1923-ല്‍ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒന്നാണെന്നാണ് അവകാശവാദം.

അതേസമയം, കോണ്‍ഗ്രസിന്റെ നിലപാടിനെ വിമര്‍ശിച്ച്‌ ബിജെപി രംഗത്തെത്തി. ഹൈന്ദവ സംസ്‌കാരത്തെ അധിക്ഷേപിക്കുന്ന മാനസികാവസ്ഥയാണ് കോണ്‍ഗ്രസിനെന്ന് അസം മുഖ്യമന്ത്രി ഹിമന്തബിസ്വ ശര്‍മ പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരിക മുന്നേറ്റത്തെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ജയത്തോടെ ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും എതിര്‍ക്കുന്ന സംഘടനയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാര തുകയായ ഒരുകോടി രൂപ സ്വീകരിക്കില്ലെന്ന് ഗീതാ പ്രസ് അധികൃതര്‍ അറിയിച്ചു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *