കാസര്‍കോട് വീണ്ടും തെരുവുനായയുടെ ആക്രമണം. ബേക്കല്‍ സ്വദേശി 65 കാരിയായ ഭാരതിയെ ആണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്.
കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായയുടെ ആക്രമണം. ബേക്കല്‍ സ്വദേശി 65 കാരിയായ ഭാരതിയെ ആണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്.
ദേഹമാസകലം നായ്ക്കള്‍ കടിച്ചുപറിച്ചിട്ടുണ്ട്.
ഭാരതിയെ ഇന്നുരാവിലെ വീടിന് സമീപത്ത് വച്ചാണ് തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭാരതിയുടെ കഴുത്തിലും കയ്യിലും കാലിലും കടിച്ചുമുറിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ഭാരതി. ജില്ലയില്‍ ഈ ആഴ്ച ആക്രമണത്തിന് ഇരയാകുന്ന പത്താമത്തെയാളാണ് ഭാരതി.കൊല്ലം കുന്നത്തൂരിലും തെരുവുനായ്ക്കളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാരാളിമുക്ക് സ്വദേശിയായ യുവാവിനെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. കാറിന് മുകളില്‍ ചാടിക്കയറിയാണ് യുവാവ് രക്ഷപ്പെട്ടത്.
കോട്ടയം വൈക്കം മറവന്തുരുത്തില് കഴിഞ്ഞ ദിവസം നാട്ടുകാരെ ആക്രമിച്ച തെരുവുനായ, നിരീക്ഷണത്തിലിരിക്കേ ചത്തു. മറവന്തുരുത്തില് 14 പേരെ കടിച്ച നായയാണ് ചത്തത്. തിങ്കളാഴ്ചയാണ് നായയെ പിടികൂടിയത്. നായയ്ക്ക് പേ വിഷബാധയുള്ളതായി സംശയം തോന്നിയതിനാല്‍ നായയെ പിടികൂടി വാക്സിനേഷന് നല്കി മൃഗാശുപത്രിയിലെ കൂട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. പേവിഷബാധ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് നായയയുടെ ജഡം തിരുവല്ല വൈറോളജി ലാബിലേക്ക് വിശദ പരിശോധനയ്ക്ക് അയക്കും.