സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം.
രാവിലെ 9 മണിക്ക് തിരുവനന്തപുരം പേരൂര്‍ക്കട ഗവണ്‍മെൻറ് ജി എച്ച് എസ് എന്നില്‍ മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നാളെ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളും മറ്റന്നാള്‍ വീടുകളിലും ശുചീകരണം നടക്കും. ഇന്നലെ മാത്രം 13409 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
53 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 282 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് മരിച്ച പതിമൂന്നുകാരന് എച്ച്1 എൻ1ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനം.
ഇന്ന് മുതല്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കും. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്.