ലൂസിഡ് ഡ്രീം ഫോർമാറ്റിൽ കഥ പറയുന്ന മലയാള സിനിമ പെൻഡുലം ചരിത്രത്തിൽ തന്നെ ആദ്യ സിനിമയെന്ന് പെൻഡുലത്തെ വിശേഷിപ്പിക്കാം
ലൂസിഡ് ഡ്രീം ഫോർമാറ്റിൽ കഥ പറയുന്ന മലയാള സിനിമ പെൻഡുലം ചരിത്രത്തിൽ തന്നെ ആദ്യ സിനിമയെന്ന് പെൻഡുലത്തെ വിശേഷിപ്പിക്കാം
നമ്മൾ കണ്ടു മറന്നുപോയ സ്വപ്നങ്ങളിൽ ആരെയോ തേടി അലയുന്ന ചില കഥാപാത്രങ്ങൾ സിനിമ കാണുന്ന പ്രേക്ഷകരെ അവരുടെ സ്വപ്നങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന അനുഭവം ഈ സിനിമ നമ്മുക്ക് സമ്മാനിക്കുന്നു.
അഭിനയിച്ചിരിക്കുന്ന ഓരോ കഥാപാത്രങ്ങളും അതിൽ ജീവിക്കുകയായിരുന്നുവെന്ന് പറയാം. എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ് അമീർ.സിനിമയുടെ കഥാ തുടക്കത്തിൽ നിന്നും കഥയുടെ അവസാനം വരെ അമീർ എന്ന കഥാപാത്രത്തിന്റെ നിഗൂഡതകൾ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു.
അമീർ എന്ന കഥാപാത്രം സ്ക്രീനിൽ ഒരു ഷോട്ടിൽ പോലും അയാളുടെ കണ്ണ് അടക്കുന്നുണ്ടായിരുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്.
അത്രത്തോളം നിഗൂഡതകൾ അമീർ എന്ന കഥാപാത്രം അവതരിപ്പിച്ച ബിനോജ് വില്യ മനോഹരമാക്കിയിരിക്കുന്നു , ആ കഥാപാത്രമായി അയാൾ ജീവിക്കുകയായിരുന്നുവന്ന് വണം കരുതാൻ.
ഈ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് അമീർ എന്ന കഥാപാത്രം പ്രേക്ഷക ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഉണ്ടാവുമെന്ന് തീർച്ചയാണ്. അമീർ എന്ന കഥാ പാത്രമായി ജീവിച്ച ബിനോജ് വില്യ മലയാള സിനിമക്ക് ഒരു വാഗ്ദാനമാണ്.
പിന്നെ എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ സിനിമോട്ടോഗ്രാഫി. അതി മനോഹരമായ ഫ്രെയിംസ് ഈ സിനിമ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.. അരോചകമില്ലാത്ത ചിട്ടയായ ബാക്ക്ഗ്രൗണ്ട് സ്കോർ ഈ സിനിമ തിയേറ്ററിൽ മറ്റൊരു ഫീലിംഗ്സ് തരുന്നു. പിന്നെ സിനിമയുടെ മനോഹരമായ ഗാനങ്ങൾ ഈ സിനിമയുടെ മറ്റൊരു വിജയഘടകമാണ്.
സിനിമയുടെ മറ്റ് സാങ്കേതിക മികവ് എടുത്തു പറയേണ്ട ഒന്നാണ്. കഥ പറയുന്ന രീതി റെജിൻ എസ് ബാബു എന്ന നവാഗത സംവിധായകൻ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകന്റെ ആദ്യം ചിത്രമെന്ന വിശേഷണം ഇവിടെ ആവിശ്യമില്ല, അത്രക്കും നന്നായി ഈ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. തിയേറ്ററിൽ ഒരു ഇടവേളയുടെ ആവശ്യം വേണ്ടായിരുന്നു എന്നു തോന്നിപ്പോയിരുന്നു അത്രക്കും ഇൻവോൾവ്മെന്റ് ആയി പ്രേക്ഷകർ മാറുന്നു.
ഒരു പരസ്യത്തിന്റെ പിൻബലവുമില്ലാതെ റിലീസ് ചെയ്ത പെൻഡുലം പ്രേക്ഷകർ ഇരു കൈ നീട്ടി സ്വീകരിച്ചുവെന്നതിന് തെളിവാണ്.
സംഗീതവും പശ്ചാത്തല സംഗീതവും: ജീൻ പി ജോൺ.പ്രധാന കഥാപാത്രങ്ങൾ: വിജയ് ബാബു ഇന്ദ്രൻസ് രമേഷ് പിഷാരടി അനുമോൾ പ്രകാശ് ബാരെ സുനിൽ സുഗത ബിനോജ് വില്ല്യ ഷാജു ബിജു സോപാനം ദേവകി രാജേന്ദ്രൻ
സംവിധാനം: റെജിൻ ലൈറ്സ് ഓൺ സിനിമാസ് & ബാറ്റ് ബ്രോസ് ഇന്റർനാഷണൽ കൂടിയാണ് ചിത്രം പുറത്തിറക്കുന്നത്.