ആറ് ദിവസത്തിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നുംകണ്ടെത്തിയ മൂര്‍ഖന്‍ പാമ്ബ് കുഞ്ഞുങ്ങളുടെ എണ്ണം 17 ആയി.
പെരിന്തല്‍മണ്ണ: ആറ് ദിവസത്തിനിടെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നുംകണ്ടെത്തിയ മൂര്‍ഖന്‍ പാമ്ബ് കുഞ്ഞുങ്ങളുടെ എണ്ണം 17 ആയി.
പഴയ ഓപ്പറേഷന് തീയേറ്ററില്‍ നിന്നാണ് ആദ്യം പാമ്ബിന് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. തുടര്‍ന്ന് ട്രോമാകെയര്‍ പെരിന്തല്‍മണ്ണ സേ്റ്റഷന് യൂണിറ്റ് പ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ ആറ് ദിവസത്തിനിടെ തുടര്‍ച്ചയായി പാമ്ബിന് കുഞ്ഞുങ്ങളെ കണ്ടെത്തി.
പാമ്ബുകളെ കണ്ടെത്തിയതോടെ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്. അടിയന്തരമായി അധികൃതരുടെ ഇടപെടലും പരിഹാരവും ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ആശുപത്രി സൂപ്രണ്ടിന് നിവേദനം നല്‍കിയിരുന്നു.ജില്ല ആശുപത്രി പഴയ ബ്ലോക്കിലെ വാര്‍ഡുകളുടെ പ്രവര്‍ത്തനം നിര്‍മ്മാണം പൂര്‍ത്തിയായ മാതൃശിശു ബ്ലോക്കിലേക്ക് മാറ്റാനും പഴയ കെട്ടിടത്തിലെ തറയിലും ചുമരുകളിലുമുള്ള ദ്വാരങ്ങള്മുഴുവന് അടക്കാനും കാടുവെട്ടാനും കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.രേണുക നിര്‍ദ്ദേശം നല്‍കിയിരുന്നു. വാര്‍ഡുകള്‍ പൂര്‍ണ്ണമായി മാതൃശിശു ബ്ലോക്കിലേക്ക് മാറ്റാനും ഒ.പി പഴയ കേന്ദ്രത്തില്തുടരാനുമാണ് ഡി.എം.ഒ നിര്ദ്ദേശിച്ചതെങ്കിലുംപഴയ ബ്ലോക്കിലെ വാര്‍ഡുകള്‍ മുഴുവനായി പുതിയ ബ്ലോക്കിലേക്ക് മാറ്റാനുള്ള സ്ഥലസൗകര്യമില്ല, ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കുന്ന ലക്ഷ്യ പദ്ധതിക്കായി ഒരുക്കിയിട്ടതാണ് മാതൃശിശു ബ്ലോക്കിലെ വാര്‍ഡുകള്‍. പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ആശുപത്രിയെ ആശ്രയിക്കേണ്ട സാധാരണക്കാര്‍ ദുരിതത്തിലാണ്.