അടയ്ക്ക വ്യാപാരത്തില്‍ നികുതിവെട്ടിക്കുന്ന സംഘം വലയിലായതായി ജി.എസ്.ടി. വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: അടയ്ക്ക വ്യാപാരത്തില്‍ നികുതിവെട്ടിക്കുന്ന സംഘം വലയിലായതായി ജി.എസ്.ടി. വകുപ്പ് അറിയിച്ചു.
850 കോടി രൂപയുടെ വ്യാജബില്ലുകളാണ് ഈ സംഘം കര്‍ണാടകത്തിലും കേരളത്തിലുമായി രൂപവത്കരിച്ച 30 വ്യാജകമ്ബനികള്‍വഴി നല്‍കിയത്. ഒക്ടോബറിനും ജൂണിനും ഇടയ്ക്ക് നടത്തിയതാണ് ഇത്രവലിയ തട്ടിപ്പ്.
കേരളത്തിലെ ജി.എസ്.ടി. വകുപ്പ് മുൻകൈയെടുത്ത് കര്‍ണാടകവുമായി സഹകരിച്ചാണ് തട്ടിപ്പ് കണ്ടെത്തിയത്. ആളുകളുടെ ആധാറും പാൻ കാര്‍ഡും കൈക്കലാക്കിയാണ് ഈ സംഘം കള്ളക്കമ്ബനികള്‍ രജിസ്റ്റര്‍ചെയ്തത്.
വടക്കേയിന്ത്യയില്‍ ഗുഡ്ക ഉണ്ടാക്കുന്നതിനായി കേരളത്തില്‍ നിന്നുള്‍പ്പെടെ അടയ്ക്ക കടത്തുന്നത് മറച്ചുവെക്കുന്നതിനാണ് ഇല്ലാത്ത കമ്ബനികളുണ്ടാക്കിയെന്ന് രേഖ ചമയ്ക്കുന്നത്. അനധികൃതമായി ഉത്തരേന്ത്യയിലേക്കു കടത്തുന്ന അടയ്ക്ക കേരളത്തിലും കര്‍ണാടകത്തിലുമുള്ള കമ്ബനികളില്‍നിന്ന് വാങ്ങുന്നതെന്ന് വരുത്തിത്തീര്‍ക്കാൻ കള്ളബില്‍ നല്‍കുന്നത് ഈ കമ്ബനികളാണ്. കേരളത്തില്‍നിന്ന് 180 കോടിയുടെ കള്ളബില്ലുകളാണ് നല്‍കിയത്.
നടക്കാത്ത വില്‍പ്പനയ്ക്ക് വൻതോതില്‍ കള്ളബില്‍ നല്‍കുമ്ബോള്‍ അന്തഃസംസ്ഥാന നികുതിയിനത്തില്‍ കേരളത്തിന് വൻതുകയാണ് നഷ്ടപ്പെടുന്നത്.