2000 രൂപ നോട്ടുകളില്‍ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ

June 25, 2023
50
Views

2000 രൂപ നോട്ടുകളില്‍ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ. 2.62 ലക്ഷം കോടിയുടെ നോട്ടുകളാണ്

ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകളില്‍ 72 ശതമാനവും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ. 2.62 ലക്ഷം കോടിയുടെ നോട്ടുകളാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുകയോ മാറിയെടുക്കുകയോ ചെയ്തതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

മെയ് 19നാണ് 2000 രൂപ നോട്ടുകള്‍ പിൻവലിക്കാനുള്ള തീരുമാനം ആര്‍.ബി.ഐ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30നകം നോട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ അറിയിച്ചിരുന്നു. മെയ് 23 മുതല്‍ നോട്ടുകള്‍ മാറിയെടുക്കാമെന്നാണ് ആര്‍.ബി.ഐ അറിയിച്ചത്.

നോട്ടുകള്‍ മാറുന്നത് മൂലം ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാതിരിക്കാൻ ഒറ്റതവണയായി 20,000 രൂപ വരെ മാത്രമേ മാറ്റിയെടുക്കാവുവെന്ന് ആര്‍.ബി.ഐ അറിയിച്ചിരുന്നു. നിലവില്‍ സര്‍ക്കുലേഷനിലുള്ള നോട്ടുകളില്‍ 89 ശതമാനം 2000 രൂപ നോട്ടുകളും 2017ന് മുമ്ബ് അച്ചടിച്ചതാണ്. 2017ന് ശേഷം ആര്‍.ബി.ഐ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *