ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി.
ചെന്നൈ: ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതിയുടെ സുപ്രധാന വിധി. ഭര്‍ത്താവ് സ്വന്തം അധ്വാനത്തിലൂടെ ആജ്ജിച്ചെടുത്ത സ്വത്തിലാണ് ഭാര്യക്ക് തുല്യവകാശമുണ്ടാവുക.
അവധിപോലുമില്ലാത്ത വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ നിരീക്ഷണം.
കമശ്ലാല അമ്മാള്‍ എന്ന സ്ത്രീ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശവാദമുന്നയിച്ച് ഇവര്‍ 11 വര്‍ഷമായി ഇവര്‍ നിയമപോരാട്ടത്തിലാണ്. സൗദിയില്‍ ജോലിചെയ്തുണ്ടാക്കിയ സ്വത്ത് അമ്മാള്‍ സ്വന്തം പേരിലാക്കിയെന്ന് കാണിച്ച് ഭര്‍ത്താവ് കണ്ണൻ വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിയമപോരാട്ടം തുടങ്ങിയിരുന്നു. കണ്ണന് അനുകൂലമായുള്ള കീഴ്‌ക്കോടതി വിധിക്കെതിരെയാണ് അമ്മാള്‍ അപ്പീല്‍ നല്‍കിയത്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമര്‍പ്പണവും മൂലമാണ് ഭര്‍ത്താവിന് വിദേശത്ത് പോയി പണം സമ്ബാദിക്കാൻ കഴിഞ്ഞതെന്ന് കോടതി പറഞ്ഞു.
ഒരേസമയം ഡോക്ടറുടേയും അക്കൗണ്ടിന്റെയും മാനേജരുടെയും ചുമതല വീട്ടമ്മ നിര്‍വഹിക്കുന്നുണ്ട്. സ്വന്തം സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് ഒരു ദിവസം പോലും വിശ്രമിക്കാതെ കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് ഒരു സമ്ബാദ്യവും ഇല്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.