തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്ബളമായി 1000 നല്‍കും

June 26, 2023
10
Views

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്ബളമായി 1000 രൂപ നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നു.


തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്ബളമായി 1000 രൂപ നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

സെപ്തംബര്‍ 15 മുതല്‍ ശമ്ബളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനമായി ആയിരം രൂപ നല്‍കുക.

ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുമ്ബ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്ബളം തുടങ്ങിയ പ്രഖ്യാപനങ്ങായിരുന്നു ഇതില്‍ പ്രധാനം.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്ബളം നല്‍കാനുള്ള പദ്ധതിയുമാണ് കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാര്‍ക്കുള്ള ശമ്ബളമെന്ന വാഗ്ദാനം സ്റ്റാലിന്‍ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികള്‍ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിന്‍ സര്‍ക്കാരിനായെന്നാണ് പൊതുവിലയിരുത്തപ്പെടുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *