വിവിധ പദ്ധതികളിലായി അടുത്ത മൂന്നുവര്‍ഷം ഇന്ത്യയില്‍ 10,000 കോടി രൂപ ലുലു ഗ്രൂപ് നിക്ഷേപിക്കുമെന്ന് ചെയര്മാൻ
ഹൈദരാബാദ്: വിവിധ പദ്ധതികളിലായി അടുത്ത മൂന്നുവര്‍ഷം ഇന്ത്യയില്‍ 10,000 കോടി രൂപ ലുലു ഗ്രൂപ് നിക്ഷേപിക്കുമെന്ന് ചെയര്മാൻ എം.എ.
യൂസുഫലി. രാജ്യത്ത് അരലക്ഷം പേര്‍ക്ക് ജോലി നല്‍കുകയാണ് ലക്ഷ്യമെന്ന് യൂസുഫലി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 22,000 പേര് ഗ്രൂപ്പിന് കീഴിലുണ്ട്.
തെലങ്കാനയില്‍ അടുത്ത അഞ്ചുവര്‍ഷം ഷോപ്പിങ് മാളുകള്‍ നിര്‍മാണത്തിനടക്കം 3,500 കോടി രൂപ നിക്ഷേപിക്കും. രാജ്യത്ത് ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ഭക്ഷ്യസംസ്കരണ യൂനിറ്റുകള്‍ എന്നിവക്കായി 20,000 കോടി രൂപ ലുലു ഗ്രൂപ് ചെലവഴിച്ചിട്ടുണ്ട്. അഹ്മദാബാദിലും ചെന്നൈയിലും മാളുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
തെലങ്കാനയിലും നോയ്ഡയിലും ഭക്ഷ്യ സംസ്കരണ യൂനിറ്റുകളുടെ നിര്‍മാണവും തുടങ്ങി. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപത്തിന്റെ നിയമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദാരവത്കരിച്ചെന്നും യൂസുഫലി പറഞ്ഞു.