കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ ന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് ‘വിലായത്ത് ബുദ്ധ’ ന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ പൃഥ്വിരാജിന്റെ കാലിന് പരുക്കേറ്റത്. വലതുകാല്‍മുട്ടിനു ഗുരുതരമായി പരുക്കേറ്റിരുന്ന താരത്ത കൊച്ചി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ.
ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് സര്‍ജറിക്ക് വിധേയമാക്കിയത്.
താൻ ഏറ്റവും മിടുക്കരായ ഡോക്ടര്‍മാരുടെ പരിചരണത്തിലാണെന്ന് താരം സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. കുറച്ചുമാസത്തെ വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്നും ആരോഗ്യം വീണ്ടെടുക്കാൻ കഠിനപരിശ്രമം നടത്തുമെന്ന് പ്രേക്ഷകര്‍ക്കു വാക്ക് നല്‍കുന്നുവെന്നും പൃഥ്വിരാജ് സമൂഹ മാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു.
‘വിലായത്ത് ബുദ്ധ’ എന്ന സിനിമലെ ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ചാടിയിറങ്ങുന്നതിനിടെ പരുക്കേല്‍ക്കുകയായിരുന്നു. ”അതെ, വിലായത്ത് ബുദ്ധയുടെ ഒരു ആക്‌ഷൻ സീക്വൻസ് ചിത്രീകരിക്കുന്നതിനിടെ എനിക്ക് ഒരു അപകടം സംഭവിച്ചു. ഭാഗ്യവശാല്‍ താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്താൻ ഏറ്റവും വിദഗ്ധരായ ഡോക്ടര്‍മാരുടെ ചികിത്സയില്‍ ഞാനിപ്പോള്‍ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയില്‍ നിന്ന് മുക്തി നേടി എത്രയും വേഗം പൂര്‍ണമായി സുഖം പ്രാപിക്കാനും എന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാനുമായി ഞാൻ പോരാടുമെന്ന് ഉറപ്പ് പറയുന്നു. ഈ അവസരത്തില്‍ ഓടിയെത്തുകയും എനിക്ക് വേണ്ടി വേദനിക്കുകയും എന്നെ സ്നേഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.” പൃഥ്വിരാജ് കുറിച്ചു.