മണിപ്പൂരിലേക്കുള്ള യാത്രക്കിടെ ബിഷ്ണുപൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മണിപ്പൂര്‍ പൊലീസ്.
മണിപ്പൂരിലേക്കുള്ള യാത്രക്കിടെ ബിഷ്ണുപൂരില്‍ രാഹുല്‍ ഗാന്ധിയുടെ വാഹനം തടഞ്ഞ് മണിപ്പൂര്‍ പൊലീസ്. ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് മണിപ്പൂര്‍ പോലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്.
എന്നാല്‍, യാത്രയുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി. കലാപഭൂമിയില്‍ ജനക്കൂട്ടം ആയുധങ്ങളുമായി നില്‍ക്കുകയാണ്. യാത്ര ഒഴിവാക്കുന്നതാണ് ഉചിതമെന്നും പോലീസ് അറിയിച്ചു.
എന്തുകൊണ്ടാണ് പോലീസ് അനുവാദം നല്‍കാത്തത് എന്നറിയില്ല എന്ന് എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. ദുരിതബാധിതരെ കാണാനാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. 25 കിലോമീറ്ററോളം ദൂരം ആരും ഞങ്ങളെ തടഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധി കാറിനുള്ളില്‍ ഉണ്ട്. ഞങ്ങളെ തടയാൻ ലോക്കല്‍ പൊലീസിന് ആരാണ് നിര്‍ദേശം നല്‍കിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.