ആറു മാസത്തിലൊരിക്കല്‍ ബേക്കറി ഉത്പന്നങ്ങള്‍ ലാബ് ടെസ്റ്റ്
കൊച്ചി: ആറു മാസത്തിലൊരിക്കല്‍ ബേക്കറി ഉത്പന്നങ്ങള്‍ ലാബ് ടെസ്റ്റ് നടത്തണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് (ഐബിഎഫ്) ദേശീയ പ്രസിഡന്റ് പി.എം.
ശങ്കരന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നല്കി. ന്യൂഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയാണു നിവേദനം കൈമാറിയത്.