പിതാവിനെ കാണാനായി കേരളത്തിലെത്തിയ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗനില വഷളായി.
കൊച്ചി: പിതാവിനെ കാണാനായി കേരളത്തിലെത്തിയ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗനില വഷളായി. ഇതോടെ അദ്ദേഹത്തിന്റെ മടക്കയാത്ര ആശങ്കയില്‍.
12 ദിവസം കേരളത്തില്‍ കഴിയാനാണ് മഅദനിക്കു കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലാവധി ജൂലൈ എഴിനു തീരും. തുടര്‍ന്ന് മഅദനിക്ക് ബംഗളുരുവിലേക്ക് മടങ്ങണം. എന്നാല്‍, കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യനില വഷളായതാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചത്.
കൊല്ലത്തുള്ള പിതാവിനെ കാണാനായി തിരിച്ച മഅദനിയെ രോഗം മൂര്‍ച്ഛിച്ചതോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൃക്കരോഗം കലശലാണ്. രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് പത്തുകഴിഞ്ഞുവെന്നാണ് പി.ഡി.പി. നേതൃത്വം പറയുന്നത്. രണ്ടു വൃക്കളുടെയും പ്രവര്‍ത്തനം നിലച്ചു. രക്തസമ്മര്‍ദവും മാറിക്കൊണ്ടിരിക്കുന്നു. അനുദിനം ക്രിയാറ്റിന്‍ അളവ് കൂടിവരികയാണെന്ന് ആശുപത്രി വൃത്തങ്ങളും വ്യക്തമാക്കി. മഅദനിയുടെ ആരോഗ്യസ്ഥിതി യാത്രചെയ്ായന് പറ്റാത്ത അവസ്ഥയിലായിക്കഴിഞ്ഞു.
ആറുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മഅദനി കേരളത്തിലേക്ക് എത്തിയത്. നെടുമ്ബാശേരിയില്‍നിന്ന് കൊല്ലത്തേക്ക് ആംബുലന്‍സില്‍ പോകുമ്ബോള്‍ ദേഹാസ്വാസ്ഥ്യവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചത്. കര്‍ണാടക പോലീസിലെ 12 അംഗ സുരക്ഷാസംഘവും അദ്ദേഹത്തിനൊപ്പമുണ്ട്. ഇവരുടെ ചെലവും മഅദനി തന്നെ വഹിക്കണമെന്നതാണ് കര്‍ണാടക കോടതി വ്യവസ്ഥ.