ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തതിന് തിരുവനന്തപുരത്തെവ്യവസായി സ്റ്റാര്‍ കുഞ്ഞുമോനെതിരെ പോലീസ് കേസ്.
തിരുവനന്തപുരം. ധനകാര്യ സ്ഥാപനത്തില്‍ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തതിന് തിരുവനന്തപുരത്തെവ്യവസായി സ്റ്റാര്‍ കുഞ്ഞുമോനെതിരെ പോലീസ് കേസ്.
ഈട് നല്‍കിയ വസ്തു മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം നടത്തിയായിരുന്നു തട്ടിപ്പ്.തിരുവനന്തപുരം ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസില്‍ നിന്നാണ് പണം തട്ടിയത്.
തിരുവനന്തപുരത്തു നിരവധി ബിസിനസുകളുള്ള ആളാണ് കുഞ്ചാലുമ്മൂട് സ്വദേശി സ്റ്റാര്‍ കുഞ്ഞുമോൻ.
2017 ല്‍ രണ്ടു വസ്തുക്കള്‍ ഈട് നല്‍കി
ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസില്‍ നിന്നും ചിട്ടി പിടിച്ചു.രണ്ടു ശാഖകളില്‍
നിന്നായി 11 ചിട്ടികളായിരുന്നു പിടിച്ചത്.
മൊത്തം തട്ടിയെടുത്തത് മൂന്നു കോടി 76 ലക്ഷം രൂപ.ആദ്യ ഗഡുക്കള്‍ അടച്ചിരുന്നു.
2018 ന് ശേഷം പണം തിരിച്ചടച്ചില്ല.പിന്നാലെ ധനകാര്യ സ്ഥാപനം നിയമനടപടിക്കൊരുങ്ങി.
അപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
ഈട് നല്‍കിയ വസ്തു വകകളുടെ ആധാരം പത്ര പരസ്യം നല്‍കി മറ്റൊരാളുടെ പേരിലേക്ക് നിയമവിരുദ്ധമായി വക മാറ്റുകയായിരുന്നു
പിന്നാലെ ധനകാര്യ സ്ഥാപനം കരമന പോലീസില്‍ പരാതി നല്‍കി.പോലീസ്
കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈട് നല്‍കിയതില്‍ ഒരു വസ്തു കുഞ്ഞുമോന്റെ ഭാര്യയുടെ പേരിലുള്ളതാണ്.
അതിനാല്‍ കുഞ്ഞുമോന്റെ ഭാര്യ ശൈലയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.