12,694 പേര്‍കൂടി പനി ബാധിച്ച്‌ ചികിത്സതേടി; 55 പേര്‍ക്ക് ഡെങ്കിപ്പനി

July 4, 2023
15
Views

സംസ്ഥാനത്ത് 12,694 പേര്‍കൂടി പനി ബാധിച്ച്‌ ചികിത്സതേടി.

തിരുവനന്തപുരം: സംസ്ഥാനത്ത് 12,694 പേര്‍കൂടി പനി ബാധിച്ച്‌ ചികിത്സതേടി. തലസ്ഥാനത്ത് രണ്ട് പനി മരണവും റിപ്പോര്‍ട്ട് ചെയ്തു.

മലപ്പുറത്ത് 2192 ഉം കോഴിക്കോട് 1497 ഉം കണ്ണൂരില്‍ 1093 ഉം എറണാകുളത്ത് 1065 ഉം തിരുവനന്തപുരത്ത് 812 ഉം പേര്‍ക്കാണ് പനിബാധ. 240 പേര്‍ കിടത്തി ചികിത്സക്കും വിധേയമായി.

55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സതേടിയത്.

എറണാകുളത്താണ് ഏറ്റവും കൂടുതല്‍; 25 പേര്‍. തൃശൂരില്‍ 11 നും മലപ്പുറത്ത് ആറും പത്തനംതിട്ടയിലും ആലപ്പുഴയിലും നാലുവീതവും കേസുണ്ട്. മൂന്നു പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. എറണാകുളത്ത് രണ്ടും ആലപ്പുഴയില്‍ ഒന്നും.

മൂന്നു പേര്‍ക്ക് എച്ച്‌1 എൻ1 ഉം റിപ്പോര്‍ട്ട് ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *