യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്.
യൂട്യൂബര്‍ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും കേസ്. ശ്രീകണ്ഠപുരം സ്വദേശി സജി സേവ്യറുടെ പരാതിയില്‍ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തിരിക്കുന്നത്.
മുഹമ്മദ് നിഹാദ് കാരണം തൊഴിലെടുക്കാനും കുടുംബത്തിനൊപ്പം സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥയാണെന്നാണ് സജി സേവ്യര്‍ പരാതിയില്‍ പറയുന്നത്.
കമ്ബിവേലി നിര്‍മിച്ചുനല്‍കി ഉപജീവനം നടത്തുന്ന ആളാണ് സജി സേവ്യര്‍. കമ്ബിവേലി നിര്‍മിച്ച് നല്‍കുമെന്ന് കാണിച്ച് വൈദ്യുതി തൂണിലും മറ്റും ഇദ്ദേഹം ഫോണ്‍ നമ്ബര്‍ സഹിതം ചെറിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ മുഹമ്മദ് നിഹാദ് സജി സേവ്യറിനെ മൊബൈലില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇതെന്നാണ് സജി പറയുന്നത്. ഇതിന് പുറമേ സജിയുമായുള്ള ഫോണ്‍ സംഭാഷണവും അദ്ദേഹത്തിന്റെ നമ്ബറും മുഹമ്മദ് നിഹാദ് യൂട്യൂബില്‍ നല്‍കുകയും ചെയ്തു.