മൈക്രോ സോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി രാജിവെച്ചു
ന്യൂഡല്‍ഹി| മൈക്രോ സോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി രാജിവെച്ചു. ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കുന്നുന്നുവെന്ന് കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു.
കമ്ബനിയുടെ പുറത്ത് മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹണി വെല്‍, മക്കിന്‍സി ആന്‍ഡ് കമ്ബനി എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ആനന്ദ് 2016ലാണ് മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. ആനന്ദ് പോകുന്നതോടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഇറിന ഗോസെ മൈക്രോ സോഫ്റ്റ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറാകും.