ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ ദില്ലിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും ഉണ്ടായി.മണിക്കൂറുകളാണ് നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിവേണ്ടിവന്നത്. വെള്ളക്കെട്ട് ജനജീവിതത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കനത്ത മഴയില്‍ ഇതുവരെ മാത്രം പതിനഞ്ചോളം വീടുകള്‍ തകര്‍ന്നതായും ഒരാള്‍ മരിച്ചതായും ദില്ലി അഗ്നിശമന സേന അധികൃതര്‍ അറിയിച്ചു. കല്‍ക്കാജി മേഖലയില്‍ സ്ഥിതി ചെയ്യുന്ന ദേശ്ബന്ധു കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണ് പതിനഞ്ചോളം ആഡംബര കാറുകളും തകര്‍ന്നു.വരുന്ന ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജമ്മു, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത നാലോ അഞ്ചോ ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ മണ്‍സൂണാണ് മഴയ്ക്ക് കാരണം.