അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ നാലാംതലമുറ റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയാ
അങ്കമാലി: അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ നാലാംതലമുറ റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ സജ്ജമായി.
മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്‌ഘാടനം നിര്‍വഹിച്ചു.
ശസ്ത്രക്രിയാ നടപടിക്രമങ്ങളില്‍ കൃത്യതയും സുരക്ഷിതത്വവും കൊണ്ടുവരുന്ന ഈ പുത്തൻ സാങ്കേതികവിദ്യ ആരോഗ്യരംഗത്തെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
റോബോട്ടിക് സഹായത്തോടെയുളള ശസ്ത്രക്രിയ രോഗിയെ വേഗത്തില്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്. മെച്ചപ്പെട്ട ക്ലിനിക്കല്‍ ഫലങ്ങള്‍ നല്‍കുന്നതില്‍ പുതിയ ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ വിപ്ലവകരമായ ഡാവിഞ്ചി എക്സ് ഐ റോബോട്ടിക് സംവിധാനം സജ്ജീകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എംഡി സുധീശൻ പുഴേക്കടവിലും സിഇഒ ബി. സുദര്‍ശനും പറഞ്ഞു.