ചരിത്ര നിമിഷം; മിന്നു മണിക്ക് അരങ്ങേറ്റം

July 9, 2023
29
Views

ഇന്ത്യക്കുവേണ്ടി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിത താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വയനാട്ടുകാരി മിന്നു മണി.

ധാക്ക: ഇന്ത്യക്കുവേണ്ടി ട്വന്റി 20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിത താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വയനാട്ടുകാരി മിന്നു മണി.

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യൻ പ്ലെയിംഗ് ഇലവനില്‍ മിന്നു മണി ഇടംനേടി. ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിങ് തെരഞ്ഞെടുത്തു.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ധാക്കയിലാണ് കളി തുടങ്ങുക. ഏഷ്യൻ ഗെയിംസിന് ഒരുങ്ങാനുള്ള ഇന്ത്യൻ വനിതാ ടീമിന്‍റെ പരമ്ബരയാണിത്. ഹര്‍മൻപ്രീത് കൗറാണ് ഇന്ത്യൻ ക്യാപ്റ്റൻ. പരമ്ബരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഇരു ടീമും പതിമൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. പതിനൊന്ന് തവണയും ഇന്ത്യക്കായിരുന്നു ജയം. രണ്ട് കളിയില്‍ ബംഗ്ലാ വനിതകള്‍ ജയിച്ചു.

നാല് മാസം മുൻപ് നടന്ന ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ പരാജയപ്പെട്ട ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണ്. ഏഷ്യൻ ഗെയിംസ് മുന്നില്‍കണ്ട് ടീം ഒരുക്കാനുള്ള തയ്യാറെടുപ്പിനു കൂടിയാണ് ഇന്ന് തുടക്കമാകുന്നത്.

ഇന്ത്യ എ ടീമിനായി കളിച്ചിട്ടുള്ള മിന്നു മണി ആദ്യമായാണ് സീനിയര്‍ ടീമില്‍ ഇടം പിടിക്കുന്നത്. ഇടംകൈയൻ ബാറ്ററും വലംകൈ സ്പിന്നറുമാണ്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മിന്നു കളിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന നേട്ടവും മിന്നു സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിലെത്തുകയെന്ന ലക്ഷ്യത്തിനായി കഠിനധ്വാനം ചെയ്തിരുന്നെന്നും നല്ല പരിശീലനം ലഭിച്ചെന്നും മിന്നു മണി ന്യൂസ് 18നോട് പറ‍ഞ്ഞു. സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക അഭിമാനമാണെന്നും 24കാരി പറയുന്നു.

പരിചയ സമ്ബന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് ഇന്ത്യൻ ബാറ്റിംഗ് നിരയെ നേരിടാൻ ഇറങ്ങുന്നത്. ട്വന്റി 20 യില്‍ ഇതുവരെ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റിട്ടില്ല. മൂന്ന് മത്സരങ്ങളാണ് പരമ്ബരയില്‍ ഉള്ളത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *