അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ നൂതന റോബോട്ടിക്ക് സര്‍ജറി സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.
എറണാകുളം: അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ നൂതന റോബോട്ടിക്ക് സര്‍ജറി സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു.
നാലാം തലമുറ റോബോട്ടിക്ക് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ ആണ് അപ്പോളോ അഡ്ലക്സില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഡാവിഞ്ചി എക്സ് ഐയുടെ പ്രവര്‍ത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വ്വഹിച്ചു. അപ്പോളോ അഡ്ലക്സ് ആശുപത്രി എംഡി സുധീശൻ പുഴേക്കടവില്‍, സിഇഒ സുദര്ശൻ ബി, ഡോ.ഊര്‍മ്മിള സോമൻ, ഡോ.എലിസബത്ത് ജേക്കബ്, ഡോ.പി.റോയ് ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
റോബോട്ടിക്ക് മെഡിക്കല്‍ സംവിധാനങ്ങള്‍ക്ക് അത്യന്താധുനിക മുന്നേറ്റം ഉറപ്പാക്കിയാണ് നാലാം തലമുറ റോബോട്ടിക്ക് അസിസ്റ്റഡ് ശസ്ത്രക്രിയാ സംവിധാനമായ ഡാവിഞ്ചി എക്സ് ഐ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ സജീകരിച്ചിട്ടുള്ളത്. റോബോട്ടിക്ക് -അസിസ്റ്റഡ് സര്‍ജറി യൂണിറ്റുകളില്‍ നിന്ന് ഏറെ മെച്ചപ്പെട്ട ക്ലിനിക്കല്‍ ഫലങ്ങള്‍ നല്‍കുന്നതിന് പുതിയ ഡാവിഞ്ചി എക്സ് ഐ സംവിധാനം സഹായിക്കും. റോബോട്ടിക്ക് സഹായത്തോടെയുളള ശസ്ത്രക്രിയ രോഗിയെ വേഗത്തില്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് നയിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ്.
ശസ്ത്രക്രിയാനന്തരമുളള പ്രയാസങ്ങളെ റോബോട്ടിക്ക് ശസ്ത്രക്രിയ ലഘൂകരിക്കുന്നതായും മിനിമലി ഇൻവേസീവ് ഗൈനക്കോളജി ആൻഡ് റോബോട്ടിക്ക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഊര്‍മ്മിള സോമൻ പറഞ്ഞു. ഡോ.ഊര്‍മ്മിള സോമൻ പ്രസ്തുത ഡാവിഞ്ചി എക്സ് ഐ റോബോട്ടിക് സംവിധാനമുപയോഗിച്ച് 10 ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്തിരുന്നു.