മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 276 ജീവനക്കാര്‍ക്ക് കൂടി ജോലി നഷ്ടമായി

July 12, 2023
25
Views

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്ബനിയില്‍ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്ബനിയില്‍ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

ഈ വര്‍ഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ സേവനം, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

ഈ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തില്‍ കുറച്ചിരുന്നു. നിലവില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ബിസിനസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്ബനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുൻഗണന നല്‍കുമെന്നും കമ്ബനി അറിയിച്ചു.

Article Categories:
Business · Latest News · World

Leave a Reply

Your email address will not be published. Required fields are marked *