കൊളസ്ട്രോള്‍ നിയന്ത്രണത്തിന് ഇഞ്ചിയും വെളുത്തുള്ളിയും

July 13, 2023
35
Views

ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്.

ഇഞ്ചിക്ക് ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. പല രോഗങ്ങള്‍ക്കും ഇഞ്ചിനീര് ശമനം നല്‍കും. ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഇഞ്ചി ഉപയോഗിക്കുന്നത് അത്യുത്തമമാണ്.

വയറുകടി, വയറുവേദന എന്നിവ വേഗം മാറാന്‍ ഇഞ്ചി നല്ലതാണ്.

കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് എത്ര കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി, തിപ്പലി, കുരുമുളക് എന്നിവയുടെ മിശ്രിതം (ഒരു നുള്ള്) ഒരുടീ സ്പൂണ്‍ കറുവാപ്പട്ടയും ചേര്‍ത്ത് ചായയില്‍ കലര്‍ത്തി കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കും.കൊളസ്ട്രോള്‍ നിയന്ത്രണത്തിന് അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്‍ത്ത് ആഹാരത്തിന് മുമ്ബ് കഴിക്കുന്നത് നല്ലതാണ്. ഇഞ്ചി, വയമ്ബ്‌ ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ്‌ ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ്‌ നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *