ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ കഴിക്കുന്ന പ്രധാന ഭക്ഷ്യ വിഭവങ്ങളില്‍ പെടുന്നവയാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍.
ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവര്‍ കഴിക്കുന്ന പ്രധാന ഭക്ഷ്യ വിഭവങ്ങളില്‍ പെടുന്നവയാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍.
അവയില്‍ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍, അവ കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. മുളപ്പിച്ച പയറും വിത്തുകളും നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് നിങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കും.
മുളപ്പിച്ച പയറില്‍ ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാര്‍ബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. മുളപ്പിച്ച പയര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന മുളപ്പിച്ച പയറില്‍
അമിനോ ആസിഡുകള്‍ പോലുള്ള പോഷകങ്ങളുമുണ്ട്. ഇത് കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഫൈബര്‍ അടങ്ങിയ ഇവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴിയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയര്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മുളപ്പിച്ച പയറില്‍ എൻസൈമുകള്‍ ധാരാളമുണ്ട്. ദഹനസമയത്ത് രാസപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. അതുവഴി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു. രക്തത്തിലെ ഇരുമ്ബിന്‍റെയും കോപ്പറിന്‍റെയും അളവ് കൂട്ടാനും ഇവ സഹായിക്കും. കൂടാതെ രക്തചംക്രമണം വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. മുളപ്പിച്ച പയറില്‍ വിറ്റാമിന്‍ സി ധാരാളം ഉണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം ഉള്ളതിനാല്‍ ഇവ കണ്ണിന്‍റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് നല്ല കൊളസ്ട്രോള്‍ കൂട്ടാനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മുളപ്പിച്ച പയര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നിങ്ങള്‍ക്ക് ധാരാളം വിറ്റാമിൻ എ, സി എന്നിവ നല്‍കിക്കൊണ്ട് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും. മുളപ്പിച്ച പയറോ വിത്തോ അവയുടെ പ്രാരംഭ രൂപത്തില്‍ നിന്ന് ഒരാഴ്ചയിലേറെ സമയം നല്‍കി വളരുവാൻ അനുവദിച്ചാല്‍, അതിന്റെ വിറ്റാമിൻ എ ഉള്ളടക്കം പത്തിരട്ടിയോളം വരെ വര്‍ദ്ധിക്കുന്നതാണ്. ഉയര്‍ന്ന അളവിലുള്ള വിറ്റാമിൻ എ നിങ്ങളുടെ ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുവാൻ സഹായിക്കും. ഇതിനര്‍ത്ഥം, നിങ്ങള്‍ക്ക് അണുബാധകള്‍, ജലദോഷം, പനി എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യത കുറവാണെന്നാണ്.