മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ കഴിയുന്ന അരികൊമ്ബന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്.
ചെന്നൈ: മുണ്ടുതുറൈ കടുവാ സങ്കേതത്തില്‍ കഴിയുന്ന അരികൊമ്ബന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്.
ആന ആരോഗ്യവാനാണെന്നും ഉന്മേഷത്തോടെയിരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിലാണ് അരികൊമ്ബന്‍. കോതയാര്‍ നദിയുടെ പരിസരമേഖലയിലാണ് ആന ഇപ്പോഴുള്ളത്.
ആന കഴിക്കുന്ന ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അളവ് സാധാരണ നിലയിലാണെന്ന് സംഘം നിരീക്ഷിച്ചു. കോതയാര്‍ ഡാം മേഖലയില്‍ ആന ചെളിയില്‍ കുളിക്കുന്നതും കാണാനായി. മൂന്ന് കുട്ടിയാനകള്‍ ഉള്‍പ്പെടെ 10 ആനകളുടെ കൂട്ടം അരികൊമ്ബന്റെ സമീപംതന്നെയുണ്ടെന്നും വിദഗ്ധ സംഘം റിപ്പോര്‍ട്ട് ചെയ്തു. ആനയുടെ കഴുത്തിലെ റേഡിയോ കോളറില്‍ നിന്നും സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്.
അരികൊമ്ബന്റെ ആരോഗ്യം ക്ഷയിക്കുകയാണെന്നും ആനയെ ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ആന ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ടുകള്‍. മുണ്ടുതുറൈയിലെ സാഹചര്യങ്ങളുമായി അരികൊമ്ബന്‍ പൊരുത്തപ്പെടുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.