എന്‍ഡിഎ, സഖ്യത്തിന്റെയും സംഭാവനയുടെയും പ്രതീകമാണ്. എന്‍ഡിഎയില്‍ ഒരു പാര്‍ട്ടിയും ചെറുതോ വലുതോ അല്ല. നാമെല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് ഒരുമിച്ച് നടക്കുന്നത്. രാജ്യത്തെ ജനങ്ങളോട് എന്‍ഡിഎ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ യോഗത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. NDA എന്നാല്‍ New India, Development, Aspiration എന്ന് മോദി പറഞ്ഞു.
എന്‍ഡിഎ, സഖ്യത്തിന്റെയും സംഭാവനയുടെയും പ്രതീകമാണ്. എന്‍ഡിഎയില്‍ ഒരു പാര്‍ട്ടിയും ചെറുതോ വലുതോ അല്ല. നാമെല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് ഒരുമിച്ച് നടക്കുന്നത്. രാജ്യത്തെ ജനങ്ങളോട് എന്‍ഡിഎ പ്രതിജ്ഞാബദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രം ആദ്യം, രാഷ്ട്രത്തിന്റെ സുരക്ഷ ആദ്യം, പുരോഗതി ആദ്യം, ജനങ്ങളുടെ ശാക്തീകരണം ആദ്യം എന്നതാണ് അതിന്റെ പ്രത്യയശാസ്ത്രം എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോഴും നല്ല രാഷ്ട്രീയമാണ് ചെയ്തത്. അന്നത്തെ സര്‍ക്കാരുകളുടെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നു. ജനങ്ങളുടെ ജനവിധിയെ അവഹേളിച്ചില്ല. ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ഞങ്ങള്‍ ഒരിക്കലും വിദേശ ശക്തികളുടെ സഹായം സ്വീകരിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടിയുള്ള വികസന പദ്ധതികളില്‍ ഞങ്ങള്‍ ഒരിക്കലും തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടില്ല എന്നും പ്രധാനമന്ത്രി എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു.