കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി ഒന്നാമതെത്തി.
ന്യൂഡല്‍ഹി| കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി ഒന്നാമതെത്തി.
ജൂണ്‍ മാസത്തിലെ കാര്‍ വില്‍പ്പനയില്‍ മാരുതി സുസുക്കി എതിരാളികളെക്കാള്‍ വളരെ മുന്നിലാണ്. രണ്ടാം സ്ഥാനത്ത് ഹ്യുണ്ടായ്യും മൂന്നാം സ്ഥാനത്ത് ടാറ്റയുമാണുള്ളത്.
മാരുതി സുസുക്കി 1,33,027 യൂണിറ്റ് വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. വാര്‍ഷിക അടിസ്ഥാനത്തിലുള്ള കണക്കുകള്‍ നോക്കുമ്ബോള്‍ വില്‍പ്പന 8.4 ശതമാനത്തിലധികം വര്‍ധിച്ചിട്ടുമുണ്ട്. 2023 ജൂണ്‍ മാസം ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 50,001 യൂണിറ്റ് കാറുകളാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. വാര്‍ഷിക അടിസ്ഥാനത്തിലുള്ള വില്‍പ്പന കണക്കുകളില്‍ 2 ശതമാനത്തിലധികം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15.2 ശതമാനം വിപണി വിഹിതമാണ് ഹ്യുണ്ടായ് നേടിയത്.
ടാറ്റ മോട്ടോഴ്സ് വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ്. 2023 ജൂണില്‍ ടാറ്റ മോട്ടോഴ്സ് 47,235 യൂണിറ്റ് കാറുകളാണ് വില്‍പ്പന നടത്തിയത്. 4.5 ശതമാനത്തിലധികം വളര്‍ച്ചയാണ് കമ്ബനിക്ക് നേടാനായത്.
നാലാം സ്ഥാനത്തുള്ള മഹീന്ദ്ര ജൂണ്‍ മാസത്തില്‍ 32,588 യൂണിറ്റ് കാറുകളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി 21.2 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ചയും വില്‍പ്പനയില്‍ ഉണ്ടായിട്ടുണ്ട്.
അഞ്ചാം സ്ഥാനത്തുള്ള ടൊയോട്ട 2023 ജൂണില്‍ 19,608 യൂണിറ്റ് കാറുകള്‍ വില്‍പ്പന നടത്തി. ജാപ്പനീസ് വാഹന നിര്‍മ്മാതാവായ ടൊയോട്ടയുടെ മൊത്തം കാര്‍ വില്‍പ്പന ഏകദേശം 6 ശതമാനം ഉയര്‍ന്നിട്ടുണ്ട്.