അഞ്ചുപതിറ്റാണ്ടിലേറെ മലയാളികളുടെ നിത്യജീവിതത്തെ സ്വാധീനിച്ച കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ഇനി നിത്യവിശ്രമം.
അഞ്ചുപതിറ്റാണ്ടിലേറെ മലയാളികളുടെ നിത്യജീവിതത്തെ സ്വാധീനിച്ച കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ഇനി നിത്യവിശ്രമം.
എന്നും ഒപ്പം ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തെ കണ്ണീരിലാഴ്ത്തി ജനനായകൻ വിട പറഞ്ഞു.നാളിതുവരെ കേരളം കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയതും ജനപങ്കാളിത്തത്താല്‍ വിസ്മയം ജനിപ്പിച്ചതുമായ വിലാപയാത്രക്കൊടുവില്‍ ഉമ്മൻ ചാണ്ടിക്ക് നിത്യ നിദ്രവ്യാഴാഴ്ച്ച രാത്രി 10.30ഓടെ സ്വദേശമായ കോട്ടയം പുതുപ്പള്ളിയില്‍ വിങ്ങിപ്പൊട്ടിയും വിതുമ്ബലടക്കിയും നിന്ന മനുഷ്യക്കടലിനെ സാക്ഷിയാക്കി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ചടങ്ങുകള്‍ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു.സെമിത്തേരിയിലെ പ്രത്യേക കബറിടത്തിലെ സംസ്കാരചടങ്ങുകള്‍ 12 മണിയോടെ പൂര്‍ത്തിയായതോടെ ജനക്കൂട്ടത്തിന്റെ നാഥനൊപ്പം സക്രിയമായ ഒരു യുഗം മണ്ണോട് ചേര്‍ന്നു. നൂറുകണക്കിന് വൈദികര്‍ ശുശ്രൂഷാ ചടങ്ങില്‍ പങ്കാളിയായി.കോട്ടയം തിരുനക്കരയിലെ പൊതുദര്‍ശനത്തിനും പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലും പൊതുദര്‍ശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകള്‍.