അമിത് ഷായ്ക്കും ജയശങ്കറിനും ഭീഷണി

July 22, 2023
58
Views

ന്യൂയോര്‍ക്ക് : ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ എന്നിവര്‍ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ തീവ്രവാദി ഗുര്‍പത്‌വന്ത് സിംഗ് പന്നു.

വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ഭീഷണി. ഇവരുടെ വിദേശയാത്രകളെക്കുറിച്ച്‌ വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും പറഞ്ഞു. തീവ്രവാദ സംഘടനയായ സിക്ക് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപകനാണ് പന്നു. ഖാലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കഴിഞ്ഞ മാസം കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് പന്നു ആരോപിച്ചു. കാനഡയും യു.എസും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പന്നു അടുത്തിടെ യു.എസില്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ഇയാള്‍ നേരത്തെയും ഇന്ത്യക്കും ഇന്ത്യൻ നേതാക്കള്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും എതിരെ ഭീഷണി മുഴക്കിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *