അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊതുദര്‍ശനത്തിനിടെ വൻ പോക്കറ്റടി.
തിരുവനന്തപുരം: : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പൊതുദര്‍ശനത്തിനിടെ വൻ പോക്കറ്റടി. കെ.പി.സി.സി.
ഓഫീസിലെ ഇന്ദിരാഭവനില്‍ പൊതുദര്ശനത്തിനുവെച്ചപ്പോഴാണ് സംഭവം. തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്സ് നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു. ഇതില്‍ പതിനഞ്ചോളം പഴ്സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു.
പൊതുദര്‍ശനത്തിനിടെ ആള്‍ക്കൂട്ടത്തിനിടെയില്‍ പെട്ട് പഴ്സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലടക്കം പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പത്തോളം പഴ്സുകള്‍ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല. കെ.പി.സി.സി. ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍നിന്ന് കിട്ടിയ പഴ്സുകളിലും പണമുണ്ടായിരുന്നില്ല. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.കെ.പി.സി.സി. ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുറച്ച് പഴ്സുകള്‍ ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നല്‍കാത്തവരുമുണ്ടെന്നാണ് വിലയിരുത്തല്‍. പഴ്സ് കവര്‍ച് ചെയ്തയാളെ കണ്ടെത്താനായിട്ടില്ല.