കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എമാര്‍ നിലപാടെടുത്തു
കലാപം തുടരുന്ന മണിപ്പൂരിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെ മാറ്റണമെന്ന് ഗോത്രവര്‍ഗ എംഎല്‍എമാര്‍ നിലപാടെടുത്തു.
മുഖ്യമന്ത്രി അക്രമികളുമായി ഒത്തുകളിച്ചെന്ന് ബിജെപി എംഎല്‍എ ഹയോക്കിപ്പ് ആരോപിച്ചു. അക്രമം നടക്കുമ്ബോള്‍ മകളുടെ ഫോണെടുത്ത് സംസാരിച്ചത് ഒരു സ്ത്രീയാണെന്ന് ഇംഫാലില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയും മണിപ്പൂരില്‍ ഒരു സ്ത്രീക്ക് വെടിയേറ്റിരുന്നു.
മണിപ്പൂര്‍ വിഷയത്തില്‍ ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധമുയരുമെന്നാണ് വിവരം. വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരിക്കും പ്രതിപക്ഷ പ്രതിഷേധം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും.
ഇതിനിടെ സംഘര്‍ഷം ഉണ്ടാകുമെന്ന ആശങ്കയില്‍ മിസോറാമില്‍ നിന്നുള്ള മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. ഇന്നലെ മാത്രം 68 പേര് മിസോറാമില്‍ നിന്ന് ഇംഫാലിലെത്തിയതാണ് കണക്ക്. 41 പേര് മിസോറാമില്‍ നിന്ന് അസമിലേക്കും എത്തിയിട്ടുണ്ട്. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മിസോറാമില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.