കുറഞ്ഞ കാലയളവ് കൊണ്ട് സൂപ്പര്‍ ഹിറ്റായി മാറിയ കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ് സര്‍വീസ്
കുറഞ്ഞ കാലയളവ് കൊണ്ട് സൂപ്പര്‍ ഹിറ്റായി മാറിയ കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ് സര്‍വീസ് കൂടുതല്‍ ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളും, കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ ഉള്ള സ്ഥലങ്ങളുമാണ് സര്‍വീസിനായി പരിഗണിക്കുന്നത്. കുറഞ്ഞ നിരക്കില്‍ രാത്രികാല താമസം ഒരുക്കുന്നുവെന്നതാണ് സ്ലീപ്പര്‍ ബസുകളുടെ പ്രധാന പ്രത്യേകത. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് രണ്ട് വര്‍ഷം മുൻപാണ് സ്ലീപ്പര്‍ ബസുകളുടെ സേവനം ആരംഭിച്ചത്.
സുല്‍ത്താൻ ബത്തേരി, മൂന്നാര്‍ തുടങ്ങിയ ഡിപ്പോകളില്‍ സ്ലീപ്പര്‍ ബസുകളുടെ സേവനം ലഭ്യമാണ്. ഓഫ് സീസണിലും ഏകദേശം 80 ശതമാനത്തോളം ബര്‍ത്തുകള്‍ക്കും ആവശ്യക്കാര്‍ എത്തുന്നുണ്ട്. ഇത്തരത്തില്‍ മൂന്നാര്‍ ഡിപ്പോയില്‍ 10 ബസുകളും, ബത്തേരി ഡിപ്പോയില്‍ 5 ബസുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നിലവിലുള്ള സ്ലീപ്പര്‍ ബസുകളില്‍ താമസ സൗകര്യത്തിനായി തിങ്കള്‍ മുതല്‍ വെള്ളി വരെ മുൻകൂട്ടി ചെയ്യാവുന്നതാണ്. എന്നാല്‍, അവധി ദിനങ്ങളില്‍ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വഴി എത്തുന്ന സഞ്ചാരികള്‍ക്ക് ബര്‍ത്ത് നല്‍കിയ ശേഷം ബാക്കി വരുന്നവയാണ് മറ്റുള്ളവര്‍ക്ക് നല്‍കുക.ബ്ലാങ്കറ്റോടുകൂടിയ ബര്‍ത്തിന് 220 രൂപയും, ബ്ലാങ്കറ്റ് ഇല്ലാത്ത ബര്‍ത്തിന് 160 രൂപയുമാണ് ഈടാക്കുക. ട്രെയിനുകളില്‍ ഉള്ളതുപോലെ അപ്പര്‍ ബത്തുകള്‍, ലോവര്‍ ബര്‍ത്തുകള്‍ എന്നിവ ലഭ്യമാണ്. 15 വര്‍ഷം കഴിഞ്ഞ സ്ക്രാപ്പ് ചെയ്യാനിട്ട ബസുകളാണ് ഇത്തരത്തില്‍ സ്ലീപ്പര്‍ ബസുകളായി ഉപയോഗിക്കുന്നത്. ഇവയില്‍ നിന്ന് കോടികളുടെ വരുമാനം ഇതിനോടകം കെഎസ്‌ആര്‍ടിസി നേടിയിട്ടുണ്ട്.