രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന് നടക്കും
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 പേടകത്തിന്റെ അവസാന ഭ്രമണപഥം ഉയര്‍ത്തല്‍ ഇന്ന് നടക്കും. ഇതുവരെ ഉള്ളതില്‍ അഞ്ചാമത്തെയും, നിര്‍ണായകവുമായ ഭ്രമണപഥം ഉയര്‍ത്തലാണ് ഇന്ന് നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്കും 3.00 മണിക്കും ഇടയിലാണ് ഭ്രമണപഥം ഉയര്‍ത്തുക. ഇതോടെ, ഭൂമിയെ ഒരുതവണകൂടി വലം വച്ചതിനു ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ടു കുതിക്കും.
ഓഗസ്റ്റ് ഒന്നോടു കൂടി ചന്ദ്രയാൻ-3 പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 23-നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ്. നിലവില്‍, ചന്ദ്രയാൻ-3ന്റെ കുതിപ്പ് പ്രതീക്ഷകള്‍ക്കൊത്ത് തന്നെയാണ് തുടരുന്നതെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.