എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തില്‍ നല്‍കിയ ചിക്കൻ ബിരിയാണി കഴിച്ചു നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ.
ശ്രീകാര്യം: എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തില്‍ നല്‍കിയ ചിക്കൻ ബിരിയാണി കഴിച്ചു നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധ.
അതില്‍ 30 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ശ്രീകാര്യം ചാവടിമുക്കിനു സമീപം പ്രവര്‍ത്തിക്കുന്ന സൈലം എന്ന എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കു നല്‍കിയ ചിക്കൻ ബിരിയാണിയില്‍നിന്നുമാണ് ഭക്ഷ്യ വിഷ ബാധയേറ്റത്.
ഹോസ്റ്റലില്‍ പോയശേഷം വൈകുന്നേരത്തോടെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ 30 ഓളം പേരെ പാങ്ങപ്പാറ ഹെല്‍ത്ത് സെന്‍ററിലും പ്രവേശിപ്പിച്ചു.
തുടര്‍ന്ന് ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണമെത്തിച്ച കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനും കോച്ചിംഗ് സ്ഥാപനത്തിനും ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. തുടര്‍ന്ന് ഈ രണ്ടു സ്ഥാപങ്ങള്‍ക്കു നോട്ടീസ് നല്‍കി പൂട്ടിച്ചു.