സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം ; സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി

July 25, 2023
35
Views

സംസ്ഥാനത്തെ സഹകരണസംഘം, സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻപ്രായം 60 ആക്കുന്നത് സംബന്ധിച്ച നിവേദനങ്ങളില്‍ അവരുടെ വാദംകൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

കൊച്ചി സംസ്ഥാനത്തെ സഹകരണസംഘം, സഹകരണ ബാങ്ക് ജീവനക്കാരുടെ പെൻഷൻപ്രായം 60 ആക്കുന്നത് സംബന്ധിച്ച നിവേദനങ്ങളില്‍ അവരുടെ വാദംകൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

പ്രാഥമിക സഹകരണസംഘം ജീവനക്കാരുടെ കാര്യത്തില്‍ രണ്ടുമാസത്തിനകവും സഹകരണ ബാങ്ക് ജീവനക്കാരുടെ കാര്യത്തില്‍ മൂന്നുമാസത്തിനകവും തീരുമാനമെടുക്കണം. സര്‍ക്കാര്‍ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും ജീവനക്കാരുടെ വിരമിക്കലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. പെൻഷൻപ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

എന്നാല്‍, പെൻഷൻപ്രായം ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തു. പെൻഷൻപ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും സഹകരണ നിയമത്തില്‍ പെൻഷൻപ്രായം 58 ആണെന്നും ചൂണ്ടിക്കാണിച്ചാണ് എതിര്‍പ്പ് അറിയിച്ചത്.

ജില്ലാ സഹകരണ ബാങ്കുകള്‍ കേരള ബാങ്കില്‍ ലയിപ്പിച്ചതോടെ ജീവനക്കാര്‍ക്ക് ബാങ്കിങ് റെഗുലേഷൻ ആക്ടും റിസര്‍വ് ബാങ്കിന്റെ നിയമങ്ങളും ബാധകമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഷെഡ്യൂള്‍ഡ് ബാങ്കായ കേരള ബാങ്കിലെ ജീവനക്കാരുടെ പെൻഷൻപ്രായം ഷെഡ്യൂള്‍ഡ് ബാങ്കിലെ വിരമിക്കല്‍ പ്രായമായ 60 ആക്കുക, കേരള കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്‌ട് അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണസംഘങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍പ്രായം ഉയര്‍ത്തുക എന്നീ ആവശ്യങ്ങളുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *