ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ 29,295 നിയമനങ്ങള്‍ നടപ്പാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരില്‍ 29,295 നിയമനങ്ങള്‍ നടപ്പാക്കിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.
ഗവണ്മെന്റിലെ റിക്രൂട്ട്മെന്റ് മേഖലയിലുള്‍പ്പെടെ നിരവധി ഭരണ പരിഷ്കാരങ്ങള്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത് രേഖാമൂലം രാജ്യസഭയെ അറിയിച്ചതായി റായ് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തുകയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി നിലവിലുണ്ടായിരുന്ന ഒഴിവുകള്‍ നികത്തുകയും ചെയ്തു. 7,924 ഒഴിവുകള്‍ റിക്രൂട്ടിംഗ് ഏജൻസികള്‍ പരസ്യത്തിലൂടെ ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്. 2,504 ഒഴിവുകളില്‍ പരീക്ഷകള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. തുടര്‍ച്ചയായി സര്‍ക്കാരിലെ ഒഴിവുകള്‍ കണ്ടെത്തുന്നതും നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനായി സ്വയം സഹായ യൂണിറ്റുകള്‍ സ്ഥാപിച്ച് സബ്സിഡിയുള്ള വായ്പകള്‍ നല്കുന്നു. വിവിധ വകുപ്പുകള്‍ മുഖേന സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കി തൊഴിലില്ലായ്മ കുറയ്ക്കുന്നതിന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വിവിധ സംരംഭങ്ങള്‍ ഇതിനോടകം ആരംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാസമ്ബന്നരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനായി മിഷൻ യൂത്ത്, ഗ്രാമീണ ഉപജീവന മിഷൻ, ഹിമായത്ത്, പിഎംഇജിപി, അവ്സര്, തേജസ്വനി തുടങ്ങിയ നിരവധി സ്വയം തൊഴില്‍ പദ്ധതികളും നടപ്പിലാക്കും.