കേന്ദ്ര സര്‍വീസില്‍ 9,64,354 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ വി.ശിവദാസൻ എം.പിയെ അറിയിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസില്‍ 9,64,354 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ വി.ശിവദാസൻ എം.പിയെ അറിയിച്ചു.
ഗ്രൂപ്പ് എ 30,606, ഗ്രൂപ്പ് ബി 1,11,814, ഗ്രൂപ്പ് സി 8,21,934 എന്നിങ്ങനെയാണ് ഒഴിവുകള്‍. രണ്ടോ മൂന്നോ വര്‍ഷം ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ റദ്ദാക്കപ്പെടുമെന്നും മറുപടിയിലുണ്ട്.
10 ലക്ഷം പേര്‍ക്ക് 18 മാസം കൊണ്ട് തൊഴില്‍ ഉറപ്പാക്കും എന്ന
2022 ജൂണ്‍ 14ലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം എത്ര തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചു, എത്ര പേര്‍ക്ക് നിയമനം നല്കി എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് ശിവദാസൻ പറഞ്ഞു.