രാജ്യാന്തര വിപണിയില്‍ പാചകവാതക വില 35 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ വര്‍ധന 70 ശതമാനം.
ന്യൂഡല്‍ഹി> രാജ്യാന്തര വിപണിയില്‍ പാചകവാതക വില 35 ശതമാനം ഉയര്‍ന്നപ്പോള്‍ ഇന്ത്യയില്‍ വര്‍ധന 70 ശതമാനം.
മോദി സര്‍ക്കാര്‍ ജനങ്ങളെ അന്യായമായി പിഴിയുകയാണെന്ന് രാജ്യസഭയില്‍ പെട്രോളിയം മന്ത്രാലയം വി ശിവദാസന്‍ നല്കിയ മറുപടി വ്യക്തമാക്കുന്നു.
2018-–-19ല്‍ രാജ്യത്ത് പാചകവാതക വില ഗാര്‍ഹിക സിലിണ്ടറിന് 653.5 രൂപയും വാണിജ്യ സിലിണ്ടറിന് 1176.5 രൂപയും ആയിരുന്നു. 2022–- 23ല്‍ ഇവ യഥാക്രമം 1103ഉം 2028 രൂപയുമായി. വര്‍ധന 70 ശതമാനം. 2018––19ല്‍ രാജ്യാന്തര പാചകവാതക വില ടണ്ണിന് 526 ഡോളറായിരുന്നു. ഇത് ഇപ്പോള്‍ 35 ശതമാനം വര്‍ധിച്ച് 711.5 ഡോളറായി.
രാജ്യാന്തര വിപണിയില്‍ വൻതോതില്‍ പാചകവാതക വില കുറഞ്ഞ വര്‍ഷങ്ങളിലും ഇന്ത്യയില്‍ വില കൂടിക്കൊണ്ടിരുന്നു. രാജ്യാന്തരവിപണിയില്‍ 2019––20ല്‍ പാചകവാതകവില 453.75 ഡോളറായി കുറഞ്ഞു. അതേവര്‍ഷം ഇന്ത്യയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 653 രൂപയില്‍നിന്ന് 744 ആയി വര്‍ധിച്ചു. വാണിജ്യ സിലിണ്ടറിന് 1176 രൂപയില്‍നിന്ന് 1285 രൂപയായി.