സാമ്ബാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി.
ചെന്നൈ: സാമ്ബാറില്‍ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തി ഭക്ഷ്യസുരക്ഷ അതോറിറ്റി. ചെന്നൈയില്‍ ചെട്ടിനാട് റസ്റ്ററന്റിലാണ് സംഭവം.
ഹോട്ടലില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ സാമ്ബാര്‍ നിറച്ചിരിക്കുന്ന വലിയ പാത്രങ്ങളില്‍ പരിശോധന നടത്തുന്നതിനിടെ പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്ലാസ്റ്റിക് ബാഗിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം.
ഇതിന് പുറമേ നിരവധി പ്രശ്നങ്ങള്‍ ഹോട്ടലില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫ്രീസറിലെ ഇറച്ചിക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതരുടെ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് ഹോട്ടല്‍ അടക്കാൻ നിര്‍ദേശം നല്കി.